ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കേരളത്തിലെ അതിപുരാതനങ്ങളായ രണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതിൽ ഇന്നും ഒരു നഗരമെന്ന നിലയിൽ തലയുയർത്തി നിൽക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പർവ്വതത്തിന്റെ ഗർവ്വോടെ അംബരചുംബിയായി നിൽക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. "പാറയുടെ സമീപം" എന്നർത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കൽ എന്ന് പേര് ലഭിച്ചത്. പഞ്ചപാണ്ഡവൻമാർ കല്ലുവാതുക്കൽ പാറയുടെ മുകളിൽ താമസിച്ചിരുന്നതിന്റെ അടയാളങ്ങൾ ഈ തലമുറയിലുള്ളവർ നേരിട്ട് കണ്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഉരുളി കമഴ്ത്തിയ പാടും വറ്റാത്ത ഒരു കുളവും പാറ പൊട്ടിച്ചു തുടങ്ങിയ കാലം വരെ ഇവിടെ ഉണ്ടായിരുന്നു. പാഞ്ചാലി അരി കഴുകി ഒഴിച്ച കാടി ചിറക്കര ദേശത്തുകൂടി ഒഴുകി പോളച്ചിറ കായലിൽ ചെന്ന് ചേർന്നു എന്നും അങ്ങനെ ആ കായലിന് കാടിയുടെ നിറം ഉണ്ടായെന്നുമാണ് ഐതിഹ്യം. പോളച്ചിറ കായലിന് കാടിച്ചിറ എന്നും...
കൂടുതൽ വായിക്കുക