ഒറ്റ നോട്ടത്തില്‍

കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ലോക്കിൽപ്പെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച.കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ഈ പഞ്ചായത്തിന്റെ വടക്ക് പൂയപ്പള്ളി പഞ്ചായത്തും, കിഴക്ക് പള്ളിക്കൽ പഞ്ചായത്തും, തെക്ക് പടിഞ്ഞാറായി ചാത്തന്നൂർ പഞ്ചായത്തും ചുറ്റപ്പെട്ട് കിടക്കുന്നു. ഭൂപ്രകൃതി അനുസരിച്ച് ഈ പഞ്ചായത്തിലെ പ്രദേശങ്ങളെ ഇടനാട് വിഭാഗത്തിൽപ്പെടുത്താം. ഈ പഞ്ചായത്തിൽ ഏറ്റവും ഉയർന്ന പ്രദേശങ്ങൾ വിലവൂർകോണം വേളമാനൂർ ദർപ്പയിൽ കുന്നും, കാടായിൽ കുന്നും, അടുതല കുന്നും ആണ്. ഇവ ഏകദേശം സമുദ്ര നിരപ്പിൽ നിന്നും 100 മീറ്റർ ഉയരത്തിൽ കാണപ്പെടുന്നു