ഭൂമിശാസ്ത്രം

വടക്ക് ജലനാദം മുഴക്കി ഒഴുകി എത്തുന്ന ഇത്തിക്കര ആറും, തെക്ക് മലയോര റോഡുകളും പാടശേഖരങ്ങളും കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളാൽ പരിപോഷിതയായ സമതല പ്രദേശങ്ങളും ഉള്‍പ്പെട്ടു പ്രൗഢഗാംഭീര്യത്തോടെ തലയെടുത്ത് നില്‍ക്കുന്ന വിസ്തൃതമായ ഭൂപ്രദേശമാണ്  കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്. 

          ഭൂപ്രകൃതി അനുസരിച്ച് ഈ പഞ്ചായത്തിലെ പ്രദേശങ്ങളെ ഇടനാട് വിഭാഗത്തില്‍പ്പെടുത്താം. ഈ പഞ്ചായത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങൾ വിലവൂര്‍ക്കോണം, വേളമാനൂര്‍ ദര്‍പ്പയില്‍കുന്നും, കാടായില്‍ കുന്നും, അടുതല കുന്നും ആണ്. ഇവ ഏകദേശം സമുദ്രനിരപ്പില്‍ നിന്നും 100 മീറ്റർ ഉയരത്തിൽ കാണപ്പെടുന്നു. ഏറ്റവും താഴ്ന്ന സ്ഥലങ്ങള്‍ 20 മീറ്ററില്‍ താഴെയാണ്.

ഭൂപ്രകൃതിയുടെ വിശദമായ പഠനത്തിലൂടെ ഈ പഞ്ചായത്തിനെ പ്രധാനമായും 4 ആയി തിരിക്കാം 

1.        ഒറ്റപ്പെട്ട കുന്നുകള്‍

2.        കുന്നിന്‍ പ്രദേശങ്ങൾ

3.        ചരിവുകള്‍

4.        താഴ്വാരം

ഒറ്റപ്പെട്ട കുന്നുകള്‍

ഈ പഞ്ചായത്തില്‍ ഒട്ടേറെ ഒറ്റപ്പെട്ട കുന്നുകൾ കാണപ്പെടുന്നു. ഇവയില്‍ ചാര്‍ണ്ണക്കയിറ്റ്, നൈസ് എന്നീ പാറകളും കൂടാതെ ചെമ്മണ്ണും ഉള്‍പ്പെടുന്നു.

 

കുന്നിന്‍ പ്രദേശങ്ങൾ -

          കുന്നുകളുടെ മുകളില്‍ കാണപ്പെടുന്ന പ്രദേശങ്ങളെയാണ് കുന്നിന്‍ പ്രദേശങ്ങൾ എന്ന് പറയുന്നത്. ഇവയില്‍ മിക്കവയിലും ചെയ്യണ്ണാണ്. ഏകദേശം 10 സെ.മീ മുതല്‍ 6 വരെ മണ്ണിന് കനം കാണപ്പെടുന്നു. ഈ പ്രദേശങ്ങളിലെ എല്ലാ കിണറുകളുടെയും അടിഭാഗം ഇടിയാറുണ്ട്.

ചരിവുകള്‍

          കുന്നിന്‍മുകളിലുളള നിരന്ന ഭാഗം അവസാനിച്ച് ചരിവ് തുടങ്ങി താഴ്ചയുമായി യോജിക്കുന്നതുവരെയുള്ള പ്രദേശങ്ങളെയാണ് ചരിവുകൾ എന്നറിയപ്പെടുന്നത്. ഇവയുടെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് ഇവയെ നാലായി തിരിക്കാം.

1. ചെറ്റ് ചരിവ്

2 ഇടത്തരം ചരിവ്

3. മിതമായ ചരിവ്

4. ചെങ്കുത്തായ ചരിവ്

          ഈ പഞ്ചായത്തില്‍ ചെങ്കുത്തായ ചരിവുകൾ കൂടുതലായി കാണപ്പെടുന്നത് കാണാന്‍കുന്ന്, ഒരിപ്പുറത്ത്കുന്ന്, തണ്ണീര്‍കോണത്തുകുന്ന് എന്നീ ഭാഗങ്ങളിലാണ്. മണ്ണൊലിപ്പ് കൂടുതലായി കാണപ്പെടുന്നത് ചെങ്കുത്തായ ചരിവുകളിലാണ്. കൂടാതെ കിണറുകളുടെ അടിവശവും ഇടിയുന്നു.

 

താഴ്വാരം

         ചരിവ് പ്രദേശങ്ങള്‍ അവസാനിക്കുന്ന നിരപ്പായ പ്രദേശങ്ങളാണ് താഴ്വാരം ഇവ മിക്കവാറും താഴ്ന്ന പ്രദേശങ്ങളാകുന്നു. കുന്നിന്‍ പ്രദേശങ്ങളിലും ചരിവ് പ്രദേശങ്ങളിലും കാണുന്ന മണ്ണ് മണ്ണൊലിപ്പിലൂടെ ചെറിയ തോടുകള്‍വഴി വലിയ തോടുകളിൽ എത്തിച്ചേരുന്നു. ഈ പ്രക്രീയ കാലാകാലങ്ങളില്‍ നടക്കുന്നതിന്റെ ഫലമായി തോടുകൾ നികന്നുപോകുന്നു. കൂടാതെ കൈത്തോടുകളുടെ വശങ്ങളില്‍ കാണുന്ന വയൽ ഏലാകൾ വര്‍ഷകാലത്ത് വെള്ളം കയറി കൃഷിനശിക്കുന്നു. താഴ്വാര പ്രദേശത്തുകാണുന്ന മണ്ണ് എക്കല്‍മണ്ണാണ്.

 

പാരിസ്ഥിതിക സവിശേഷതകൾ

          മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി എന്നു പറയുന്നത്. എല്ലാവിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും പരിസ്ഥിതിയില്‍ ഉള്‍പ്പെടുന്നു. ഇതൊരു ജൈവിക ഘടനയാണ്. പരിസ്ഥിതി ഘടനയില്‍ പ്രധാനം മണ്ണ്, ജലം, വായു ജീവജാലങ്ങള്‍ എന്നിവയാണ്.

മണ്ണ്

          പാറയുടെ അപക്ഷയത്തിലൂടെ രൂപമെടുത്ത വെട്ടുകല്ലില്‍ നിന്നുണ്ടായ മണ്ണാണ് ചെമ്മണ്ണ്. പൊതുവേ ഇരുണ്ട ചുവപ്പ് നിറമാണെങ്കിലും ജൈവവസ്തുക്കളുടെ അഴുകിച്ചേരൽ നിമിത്തം പല ഇടങ്ങളിലും തവിട്ട് കലര്‍ന്ന ചുവപ്പ് നിറമായി കാണപ്പെടുന്നു. ഇരുമ്പിന്റെ അംശം ഈ മണ്ണിൽ കൂടുതലായി കാണപ്പെടുന്നു. അപക്ഷയപാറ മണ്ണായി മാറുന്ന ഘട്ടത്തില്‍ ഉണ്ടാകുന്ന ചരൽ കലര്‍ന്നതാണ് ഇത്തരത്തിലുള്ള മറ്റൊരു മണ്ണ്. ഇവ പ്രധാനമായും കാണുന്നത് മലഞ്ചരിവ് പ്രദേശങ്ങളിലാണ്. 

          പ്രത്യേകിച്ച് വിലവൂര്‍ക്കോണം, കട്ടയില്‍, ആരുക്കോണം, പൂവത്തൂര്‍ എന്നീ മേഖലകളിൽ ഈ മണ്ണ് കാണപ്പെടുന്നു. ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങളിലും ചരിവ് പ്രദേശങ്ങളിലും കാണുന്ന മണ്ണ് അവിടെനിന്ന് മണ്ണൊലിപ്പിന്റെ ഫലമായി ചരിവ്, താഴ്വാരം എന്നീ പ്രദേശങ്ങളിലൂടെ ഒലിച്ച് ചെറുതും വലുതുമായ തോടുകള്‍ വഴി നദിക്കരയിൽ അടിയുന്നു. ഇവയാണ് ഏക്കല്‍ മണ്ണ് എന്നറിയപ്പെടുന്നത്. ഇവയുടെ കനം പൊതുവേ 1 മീറ്ററിൽ കൂടുതൽ കാണപ്പെടുന്നു. ഇവ എല്ലാത്തരം കൃഷിക്കും അനുയോജ്യമാണ്. കല്ലുവാതുക്കല്‍ ഗ്രാമത്തിലെ മണ്ണ് ഫലഭൂഷ്ഠിയുള്ളതിനാല്‍ നെല്ല്, തെങ്ങ്, കുരുമുളക്, കശുമാവ്, വാഴ, മരച്ചീനി എന്നിവ സമൃദ്ധമായി വളരുന്നു.

 

ജലസ്രോതസുകൾ

 ഈ പഞ്ചായത്തിലെ ജലസ്രോതസുകളെ 2 ആയി തിരിക്കാം

1.        ഉപരിതല ജലസ്രോതസ്സുകള്‍

2.        ഭൂഗര്‍ഭ ജലസ്രോതസ്സുകൾ

 

ഉപരിതല ജലസ്രോതസ്സുകള്‍

          ഉപരിതല ജലസ്രോതസ്സുകളില്‍ പ്രധാനമായുള്ളത് ഇത്തിക്കര ആറും അതിൽ വന്നുചേരുന്ന അനേകം വലുതും ചെറുതുമായ തോടുകളുമാണ്. ഇതില്‍ പ്രധാനപ്പെട്ടത് വിലവൂര്‍ക്കോണം, കട്ടയില്‍ തോടുകളാണ്.  ഇത് കൂടാതെ കുളങ്ങള്‍, നീരുറവകൾ മുതലായവയും കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ഉപരിതല ജലസ്രോതസ്സുകളെ കാര്യമായി സ്വാധീനിക്കുന്നവയാണ്.  ഈ പഞ്ചായത്തില്‍ക്കൂടി ഒഴുകുന്ന പ്രധാന നദിയാണ് ഇത്തിക്കര ആറ്. ഏകദേശം 6.8 കി.മീ. മറ്റുതോടുകള്‍ എല്ലാംകൂടി 50 കി.മീ ആകുന്നു. ഈ പഞ്ചായത്തില്‍ക്കൂടി ഒഴുകുന്ന തോടുകളുടെയും നദികളുടെയും ആകെ നീളം 56.8 കി.മീ. ആണ്. ഇത്തിക്കര ആറും, അതില്‍ വന്നുചേരുന്ന മറ്റു പ്രധാനതോടുകളായ കട്ടയിൽ തോടും, വിലവൂര്‍ക്കോണം തോടും മാത്രമാണ് വര്‍ഷത്തിൽ ജലലഭ്യത കാണിക്കുന്നത്. 

          നമ്മുടെ പഞ്ചായത്ത് പ്രദേശങ്ങളില്‍ വീഴുന്ന വെള്ളം ഒഴുകി കട്ടയിൽ, വിലവൂര്‍ക്കോണം എന്നീ തോടുകളിലൂടെ ഇത്തിക്കര ആറിലെത്തുന്നു. മറ്റു പ്രധാന ഉപരിതല ജലസ്രോതസ്സുകള്‍ കുളങ്ങളും, ചിറകളുമാണ്. ഇവയില്‍ തന്നെ വറ്റാത്തതും വറ്റുന്നതും ഉണ്ട്. ആകെ ഉള്ള 46 ചിറകളില്‍ 16 എണ്ണത്തിൽ മാത്രമാണ് വെള്ളം എപ്പോഴും കാണുന്നത്. കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ ഏകദേശം 14-ല്‍ കൂടുതൽ നീരുറവകൾ കാണപ്പെടുന്നു. ഇവയെ പരിരക്ഷിച്ചാല്‍ അതാത് വാര്‍ഡുകളിൽ കാണുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയുമെന്ന് ശാസ്ത്രീയ പഠനങ്ങളില്‍ നിന്നും മനസ്സിലാക്കാൻ കഴിയുന്നു.

         ഇടനാട് വിഭജനത്തില്‍പ്പെടുന്ന ഭൂപ്രകൃതിയാണ് കല്ലുവാതുക്കൽ പഞ്ചായത്തിൽ കാണുന്നത് മറ്റേതോ പ്രദേശപോലെയും ഈ പഞ്ചായത്തില്‍ ലഭിക്കുന്ന മഴവെള്ളത്തിന്റെ 20% മാത്രമാണ് കുറ്റിയ്ക്ക് താഴുന്നത്. ബാക്കി 30 വ്യഷ്ടി ഉപരി താതസ്സുകളിലൂടെ ഇത്തിക്കര ആറിൽ എത്തിച്ചേരുന്നു. ഇവിടത്തെ പ്രധാന വേഃസ്സുകള്‍ കിണറുകൾ ആണ്. ഏകദേശം 166 കിണറുകളുണ്ട്. ഇവയില്‍ 3156 കിണറുകളിൽ വെള്ളം വറ്റാത്തതാണ് പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും കിണറുകളുടെ  അടി ഭാഗത്ത് ചേടി കാണപ്പെടുന്നു.

 

           പഞ്ചായത്തിന്റെ 90% ആളുകളും കുടിവെള്ളത്തിന് കിണറുകളെ ആശ്രയിക്കുന്നു. പ്രകൃതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തിനെ വിവിധ പാരിസ്ഥിതിക മേഖലകളായി തിരിച്ചു. ഓരോ ഉപമേഖലകളിലെയും പ്രകൃതി മനുഷ്യവിഭവങ്ങളേയും വിഭവ വിനിയോഗത്തില്‍ നിന്നുളവായ പ്രശനങ്ങളെയും വിലയിരുത്തിക്കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാവുന്നതാണ്. പരിസ്ഥിതിയ്ക്ക് ഹാനികരമായ മനുഷ്യന്റെ കര്‍മ്മങ്ങൾ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു. മലിനീകരണമാണ് പ്രഥമപ്രശ്നം. പ്രകൃതി മലിനീകരണം, അന്തരീക്ഷമലിനീകരണം, ശബ്ദമലിനീകരണം, ജലമലിനീകരണം, അന്തരീക്ഷ മലിനീകരണം, ശബ്ദമലിനീകരണം എന്നിങ്ങനെ മലിനീകരണ പ്രകൃതി ഒരു ക്രമീകരണം വരുത്തിയിട്ടുണ്ട്. അതിനെ തകിടം മറിക്കുന്ന മലിനീകരണം പരിസ്ഥിതിയ്ക്ക് ബാധകമാണ്. സ്വാര്‍ത്ഥ മനുഷ്യന്‍ അവരവര്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങൾ പൊതുവീഥികളിലേയ്ക്കും ജലസ്രോതസ്സുകളിലേയ്ക്കും വലിച്ചെറിയുന്നു. വഴിയോരങ്ങള്‍ ചലിന്യകൂമ്പാരമേലാകുന്നു. ജലസ്രോതസ്സുകള്‍ മലിനപ്പെടുന്നു. പ്ലാസ്റ്റിക്ക് നിരോധിച്ചിട്ടും വ്യാപകമായി ഉപയോഗിക്കുന്നു. മണ്ണിന്റെ ജൈവഘടനയില്‍തന്നെ ശക്തമായ മാറ്റം വരുത്തുവാന്‍ പ്ലാസ്റ്റിക്കിന് കഴിയും സമഗ്രവും സമീകൃതമായ പ്രപഞ്ചജീവിത ഘടന അറിവോ അറിയാതെന്നോ മനുഷ്യൻ തന്നെ തെറ്റിക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത് വളരെ താണ്. ധനം സമ്പാദിക്കുന്നതിന് മനുഷ്യന്‍ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെയാണ് നാം തകര്‍ക്കുന്നത് എന്ന ബോധം ഏവര്‍ക്കും ഉണ്ടാക്കേണ്ടതാണ്.

 

ഭൂഗര്‍ഭ ജലം

          പഞ്ചായത്തിന്‍റെ 90% ആളുകളും കുടിവെള്ളത്തിന് കിണറുകളെ ആശ്രയിക്കുന്നു. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തിനെ വിവിധ പാരിസ്ഥിതിതിക ഉപ മേഖലകളായി വേര്‍തിരിച്ചു, ഓരോ ഉപമേഖലകളിലെയും പ്രകൃതി-മനുഷ്യ വിഭവങ്ങളെയും വിഭവ വിനിയോഗത്തില്‍ നിന്നുളവായ പ്രശ്നങ്ങളെയും വിലയിരുത്തിക്കൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാവുന്നതാണ്. പരിസ്ഥിതിക്ക് ഹാനികരമായ മനുഷ്യന്റെ കര്‍മ്മങ്ങൾ ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നു. മലിനീകരണമാണ് പ്രഥമ പ്രശ്നം. പ്രകൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം, ശബ്ദമലിനീകരണം, ജലമലിനീകരണം എന്നിങ്ങനെ മലിനീകരണ പ്രക്രീയയില്‍ മനുഷ്യൻ വ്യാപൃതനായിരിക്കുന്നു.