2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
പൊതുയിടങ്ങളിലെ ശുചീകരണത്തിനായി ശുചീകരണ ജീവനക്കാരുടെ അപേക്ഷ ക്ഷണിക്കൽ

September 26, 2026

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതി 2026-27 പ്രോജക്റ്റ് നം 373/27- മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ പ്രകാരം പ്രധാന പൊതു നിരത്തുകൾ ശുചീകരിക്കുന്നതിനായി സർക്കാർ ഉത്തരവ് പ്രകാരമുള്ള ദിവസ വേതനാടിസ്ഥാനത്തിൽ ശുചീകരണ ജീവനക്കാരുടെ അപേക്ഷകൾ (വേക്കൻസി – 10 എണ്ണം) ക്ഷണിക്കുന്നു. അപേക്ഷകർ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷയും തിരിച്ചറിയൽ രേഖയും സഹിതം 07/10/2026 ബുധനാഴ്ച വൈകിട്ട് 5 മണിയ്ക്ക് മുമ്പായി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമാക്കുവാൻ താത്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.

image