പരാതിപരിഹാര അദാലത്ത്
കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിൻ്റെയും കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന നിയമബോധവത്കരണ ക്ലാസും പരാതിപരിഹാര അദാലത്തും ഡി.എൽ.എസ്.എ. സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ രേഖാ ലോറിയൻ ഉദ്ഘാടനം ചെയ്തു
ചാത്തന്നൂർ കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിന്റെയും കൊല്ലം ജില്ലാ ലീഗൽ സർവിസ് അതോറിറ്റിയുടെയും (ഡി. എൽ.എസ്.എ.) സംയുക്താഭി മുഖ്യത്തിൽ നിയമബോധവത്കരണ ക്ലാസും പരാതി പരിഹാര അദാലത്തും സംഘടിപ്പി ച്ചു. ഗ്രാമപ്പഞ്ചായത്ത് കോൺ ഫറൻസ് ഹാളിൽ നടന്ന പരിപാടി ഡി.എൽ.എസ്.എ. സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ഡുമായ രേഖ ലോറിയൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എസ്.വി. ജയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സിന്ധു, ക്ഷേ മകാര്യ സ്ഥിരംസമിതി അധ്യക്ഷരായ സിമ്മി ലാൽ, എൽ. രജനി, പാനൽ ലോയർ ആനന് ബ്രഹ്മാനന്ദ്, പാരാ ലീഗൽവൊളന്റീയർമാരായ ഷീനാ ബീവി, പത്മജ, ഗ്രാമപ്പഞ്ചാ യത്ത് സെക്രട്ടറി ഫ്ലോസി ലാവോസ് എന്നിവർ സംസാ രിച്ചു. തുടർന്നു നടന്ന പരാരി അദാലത്തിൽ പരിഗണനയ്ക്കാ യി 50 പരാതികളിലാണ് നോ ട്ടീസ്-അയച്ചിരുന്നത്. ഇതിൽ ഹാജരായ 27 പരാതിക്കാരിൽനിന്ന് 12 കേസുകൾ തീർപ്പാക്കി