ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കേരളത്തിലെ അതിപുരാതനങ്ങളായ രണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതിൽ ഇന്നും ഒരു നഗരമെന്ന നിലയിൽ തലയുയർത്തി നിൽക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പർവ്വതത്തിന്റെ ഗർവ്വോടെ അംബരചുംബിയായി നിൽക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. "പാറയുടെ സമീപം" എന്നർത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കൽ എന്ന് പേര് ലഭിച്ചത്. പഞ്ചപാണ്ഡവൻമാർ കല്ലുവാതുക്കൽ പാറയുടെ മുകളിൽ താമസിച്ചിരുന്നതിന്റെ അടയാളങ്ങൾ ഈ തലമുറയിലുള്ളവർ നേരിട്ട് കണ്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഉരുളി കമഴ്ത്തിയ പാടും വറ്റാത്ത ഒരു കുളവും പാറ പൊട്ടിച്ചു തുടങ്ങിയ കാലം വരെ ഇവിടെ ഉണ്ടായിരുന്നു. പാഞ്ചാലി അരി കഴുകി ഒഴിച്ച കാടി ചിറക്കര ദേശത്തുകൂടി ഒഴുകി പോളച്ചിറ കായലിൽ ചെന്ന് ചേർന്നു എന്നും അങ്ങനെ ആ കായലിന് കാടിയുടെ നിറം ഉണ്ടായെന്നുമാണ് ഐതിഹ്യം. പോളച്ചിറ കായലിന് കാടിച്ചിറ എന്നും പേരുണ്ട്.
പാറയ്ക്ക് പടിഞ്ഞാറുഭാഗത്തുള്ള അതിമനോഹരമായിരുന്ന മുസാവരി ബംഗ്ളാവിൻ കുന്നിൽ ശ്രീമൂലം തിരുനാൾ മഹാരാജാവും അതുകഴിഞ്ഞ് ചിത്തിരതിരുനാളും യാത്രാമദ്ധ്യേ വിശ്രമിക്കുമായിരുന നിരുന്നു. ഈ ബംഗ്ളാവിൻ കുന്ന് പിൽകാലത്തെ സി.പി യുടെ പട്ടാള ക്യാമ്പായി മാറി. വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും.പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയതാണ് കല്ലുവാതുക്കൽ ഗ്രാമം. ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന ചിറക്കര ദേവീക്ഷേത്രവും, കൂത്തും കൂടിയാട്ടവും നിലനിന്നിരുന്ന ചെന്തുപ്പിൽ ക്ഷേത്രവും, തെക്കൻ തിരുവിതാംകൂറിലെ ഏറ്റവും പ്രസിദ്ധമായ രാമപുരം ക്ഷേത്രവും, രാജവാഴ്ച നിലനിന്നിരുന്ന വേളമാനൂർ അമ്പലവും, മീനമ്പലം ജംഗ്ഷനിൽ ഒറ്റപ്പാറയിൽ മേൽക്കൂര നിർമ്മിച്ച് അതിനുള്ളിൽ മൂന്ന് മത്സ്യങ്ങളുടെ ടെ രൂപം വൃത്താകൃതിയിൽ കൊത്തിവച്ച് നിർമ്മിച്ചിട്ടുള്ള കല്ലുവാതുക്കൽ ഗ്രാമത്തിൻറെ പൌരാണിക സാംസ്കാരിക ജീവിതത്തിന്റെ ജീവിതത്തിന്റെ ഒളിമങ്ങാത്ത മുദ്രകളാണ് ശ്രീരാമപുരം ക്ഷേത്രത്തിൽ സ്വർണ്ണ കൊടിമരം പോലും ഉണ്ടായിരുന്നതായിട്ടാണ് ചരിത്രം. കരുമ്പാലൂർ ഗോപാലക്കുറുപ്പ്.വരിഞ്ഞം രാഘവൻ പിള്ള എന്നീ സമര നായകൻമാരെ സംഭാവന ചെയ്യാൻ കല്ലുവാതുക്കൽ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നേതാക്കൻമാരായിരുന്ന ടി.എം.വർഗ്ഗീസ്, സി.കേശവൻ, പി.കെ.കുഞ്ഞ്, കണ്ണുംതോട്ടത്തിൽ ജനാർദ്ദനൻ നായർ, പ്രക്ഷോഭ സമരങ്ങൾ നയിച്ച ഗോപാലക്കുറുപ്പ്, ഗോപാലക്കുറുപ്പ്, വരിഞ്ഞം രാഘവൻ പിള്ള, സി പി യുടെ മർദ്ദനഭരണത്തിനെതിരെ ഓടിനടന്ന് പ്രസംഗിച്ച ജി. ജനാർദ്ദനക്കുറുപ്പ് എന്നിവർ വർ പഞ്ചായത്തിന്റെ സംഭാവനയാണ്. കെ.പി.എ.സി യുടെ സംഘാടകനും ആദ്യത്തെ പ്രസിഡന്റുമായിരുന്നു ജനാർദ്ദനക്കുറുപ്പ് പാരിപ്പള്ളി പി.ഭാസ്ക്കരക്കുറുപ്പ്. കുട്ടപ്പക്കുറുപ്പ്, കേശവൻ കുട്ടി, ടൈലർ ചിറക്കര കെ.ബാലൻ പിള്ള, കുഞ്ഞുപിള്ള തുടങ്ങിയ നിരവധി സ്വാതന്ത്ര്യസമര സേനാനികളെ കല്ലുവാതുക്കൽ ഗ്രാമം സംഭാവന ചെയ്തിട്ടുണ്ട്